Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Area

Kottayam

മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം കാ​ടു​ക​യ​റു​ന്നു

പാ​ലാ: ക​ന​ത്ത ചൂ​ടി​ല്‍ നാ​ടെ​ങ്ങും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശല്യം വ​ര്‍​ധി​ക്കു​മ്പോ​ള്‍ താ​ലൂ​ക്കി​ന്‍റെ ഭ​ര​ണ​കേ​ന്ദ്ര​മാ​യ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്നു. കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന നാ​ട്ടി​ലെ പ്ര​ദേ​ശ​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളും വെ​ട്ടി​ത്തെ​ളി​ക്കു​മ്പോ​ഴാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത്.

മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ദി​വ​സേ​ന എ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ള്‍​ക്കു സ​മീ​പ​മാ​ണ് കാ​ടു​ക​യ​റി​യി​രി​ക്കു​ന്ന​ത്.

പാ​ര്‍​ക്ക് ചെ​യ്തു പോ​കു​ന്നവാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ള്‍ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ​യും വി​വി​ധ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും തു​റ​ന്നു​കി​ട​ക്കു​ന്ന ജ​നാ​ല​യ്ക്കു​ള്ളി​ലൂ​ടെ ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ഇ​ഴ​ജ​ന്തു​ക്ക​ള്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളൊ​ക്കെ നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്.

Latest News

Corehub Up